ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആത്മഹത്യകൾ പെരുകും
കാഞ്ഞങ്ങാട് : ചരിത്രത്തിലാദ്യമായി കേരളം കണ്ട ഒന്നര മാസക്കാലത്തെ കോവിഡ് ലോക്ഡൗണിന് ശേഷം ഇനി വീണ്ടുമൊരു ലോക്ഡൗൺ കേരള ജനതയ്ക്ക് ഒരിക്കലും താങ്ങാനാവില്ല. ആദ്യലോക്ഡൗൺ വരുത്തിവെച്ച സാമ്പത്തികത്തകർച്ചയും വ്യാപാരത്തകർച്ചയും സമ്പന്നർ മുതൽ സാധാരണക്കാരിലും നിർദ്ധനരായ കൂലിത്തൊഴിലാളികളിലും വരുത്തിവെച്ച ആഘാതങ്ങൾ ഏറെ വലുതാണ്.
നിത്യ കൂലിവേലക്കാരായവർക്ക് ഒന്നര മാസക്കാലം യാതൊരു പ ണിയില്ലാതിരുന്നതു മൂലമുണ്ടായ സാമ്പത്തിക ഭാരം ചെറുകിട ഇടത്തരം കുടുംബങ്ങളിലുണ്ടാക്കിയ കണ്ണീർപ്പുഴകളുടെ ഒഴുക്ക് ലോക്ഡൗൺ പിൻവലിച്ചിട്ട് ഇപ്പോൾ മാസം ഒന്നുകഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല സാമ്പത്തികത്തകർച്ച ഏറ്റവുമധികം നേരിടേണ്ടിവന്നത് രണ്ടുമാസക്കാലം കടകളടച്ചിട്ട വ്യാപാരികളാണ്.
കടകൾ യാഥാസമയത്ത് തുറക്കാൻ കഴിയാതിരുന്നതും,16 മണിക്കൂർ നീണ്ടു നിന്നിരുന്ന വ്യാപാരം ഏഴുമണിക്കൂറിലേക്കും 6 മണിക്കൂറിലേക്കും ചുരുങ്ങിയതും ഉപഭോക്താക്കളെ കടകൾക്ക് പുറത്തു നിർത്തി അകലം പാലിച്ചതുമെല്ലാം കൊണ്ടും വ്യാപാര സ്ഥാപനങ്ങളിലുണ്ടായ തകർച്ച വലുതാണ്. വ്യാപാര മേഖലയിൽ മാത്രമല്ല ഹോട്ടലുകൾ ബസ്സോട്ടം ഒാട്ടോ തൊഴിൽ തുണിവ്യാപാരം പഴംപച്ചക്കറി മേഖല സിനിമ മേഖല എന്നുവേണ്ട ഇതര തൊഴിൽ മേഖലളെയെല്ലാം കോവിഡ് തകർത്തു വെച്ചിരിക്കുകാണ്.
നിലവിലുള്ള സാമ്പത്തികത്തകർച്ച സാധാരണ നിലയിലെത്തണമെങ്കിൽ ഒരു വർഷക്കാലം പോരെന്ന കൂട്ടലും കിഴിക്കലും ഒരു കണക്കു ജനങ്ങൾക്കിടയിൽ നടന്നു വരുമ്പോഴാണ് കോവിഡ് സമൂഹ വ്യാപനം സംസ്ഥാന സർക്കാറിന്റെ ഭരണ യന്ത്രങ്ങൾക്കപ്പുറത്ത് പിടിച്ചാൽ കിട്ടാത്ത വിധം വ്യാപിച്ചു കഴിഞ്ഞത്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 1038 രോഗികൾക്കാണ് സമ്പർക്കത്തിൽ കോവിഡ് മഹാമാരി പകർന്നു പിടിച്ചത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും ലോക്ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി തന്നെ ഇന്നലെ സൂചിപ്പിച്ചു കഴിഞ്ഞു. സമൂഹവ്യാപന കോവിഡ് പശ്ചാത്തലത്തിൽ ഇനിയും കേരളത്തിൽ രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ചാൽ നാട്ടിൽ ആത്മഹത്യകൾ പെരുകുമെന്ന കാര്യത്തിൽ സംശയമില്ല.