ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: ഇന്ത്യയിൽ നാലു മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വാക്സിൻ നിർമ്മാണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് വാക്സിൻ നിർമ്മാതാവ് അഡാർ പൂനെവാല. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്വന്തം ഫണ്ട് ചെലവഴിച്ച് ഡാനിഷ് വസൂരി വാക്സിന്‍റെ ദശലക്ഷക്കണക്കിൻ ഡോസുകൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡാനിഷ് കമ്പനിയായ ബവേറിയൻ നോർഡിക് നിർമ്മിച്ച വസൂരി വാക്സിന്‍റെ പ്രാരംഭ കൺസൈൻമെന്‍റ് കരാർ ഒപ്പിട്ടുകഴിഞ്ഞാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഇവിടെയെത്തും. ഞങ്ങള്‍ അവരോട് സംസാരിക്കുകയാണ്. വിദഗ്ധരുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്‍റ് എടുക്കേണ്ട തീരുമാനമാണിത്. മറ്റ് രാജ്യങ്ങളെ പോലെ ചെറിയ അളവിൽ വാക്സിൻ സംഭരിക്കാൻ തുടങ്ങിയാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ എന്‍റെ ചെലവിൽ എനിക്ക് അതിൽ ചിലത് ഇറക്കുമതി ചെയ്യാൻ കഴിയും. എന്നാൽ ഉടൻ തന്നെ ഒരു ആരോഗ്യ നയം സർക്കാർ തീരുമാനിക്കേണ്ടിവരും,” പൂനെവാല പറഞ്ഞു. ലോകമെമ്പാടും വാക്സിൻ വിപണനം ചെയ്യുന്നതിന് മുമ്പ് ഇന്ത്യയുടെ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് വാക്സിൻ വാങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.