പുത്തൻ ചിത്രവുമായി കാവ്യ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ആരാധകരുടെ തികഞ്ഞ പിന്തുണ ഇപ്പോഴുമുണ്ട്. വിവാഹശേഷം പൊതുപരിപാടികള്‍ക്കും വിവാഹവേദികളിലും മറ്റുമായെത്തുമ്പോള്‍ കാവ്യ മാധവന്‍ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറാറുമുണ്ട്.

വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നായികമാരുടെ ലിസ്റ്റിലേക്ക് കാവ്യയുടെ പേരും ചേര്‍ക്കപ്പെട്ടു. കാവ്യ എന്നാണ് ഇനി സിനിമയിലേക്ക് തിരിച്ചുവരിക എന്ന ചോദ്യവുമായി ആരാധകര്‍ ഇപ്പോഴും കാവ്യയെ പിന്തുടരാറുണ്ട്. കാത്തിരിപ്പിനൊടുവിൽ എത്തിയ കുഞ്ഞതിഥി മഹാലക്ഷ്മിയുടെ പിറന്നാളൊക്കെ താരകുടുംബം ഗംഭീരമായി ആഘോഷമാക്കിയിരുന്നു.

വിവാഹ ശേഷം സോഷ്യൽ മീഡിയയിലും കാവ്യ അത്ര സജീവമല്ലായിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാവ്യ ഒരു തിരിച്ചുവരവ് നടത്തിയത് മകൾ മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിന് ശേഷമായിരുന്നു.

ഇപ്പോഴിതാ കാവ്യ ട്വിറ്ററിൽ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പച്ചയായ ജീവിതം എന്ന തലക്കെട്ടോടെയാണ് കാവ്യ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. കാവ്യയെ കുറെക്കാലത്തിന് ശേഷം കാണുന്ന ആരാധകർ പ്രിയതാരത്തിന്റെ   ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

ജീൻസും ടോപ്പുമാണ് കാവ്യയുടെ വേഷം. കാവ്യ എന്നാണ് സിനിമയിലേക്ക് മടങ്ങി വരിക എന്നാണ് ആരാധകർ നിരന്തരം ഉന്നയിക്കുന്ന ചോദ്യം. ഇതിന് ഒരിക്കൽ ദിലീപ് നൽകിയ മറുപടി സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് അറിയില്ല, താന്‍ ആര്‍ക്കും അതിര്‍വരമ്പുകളൊന്നും വെച്ചിട്ടില്ലെന്നുമായിരുന്നു. അതിനാൽ തന്നെ ആ കാത്തിരിപ്പിലാണ് ആരാധകരും.

LatestDaily

Read Previous

എംപിയുടെ ലോങ്ങ്മാർച്ച് പരസ്യബോർഡിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി

Read Next

കച്ചവടം മറയാക്കി ലഹരിക്കടത്ത്: മഞ്ചേശ്വരത്ത് പിടികൂടിയത് 107 കിലോ കഞ്ചാവ്