ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശ്രീലങ്കൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റനിൽ വിക്രമസിംഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി വിക്രമസിംഗെയെ അഭിനന്ദിച്ചതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ സഹായം നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു.
അനിശ്ചിതത്വങ്ങൾക്കും ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്കുമിടയിൽ ഈ മാസം 21നാണ് റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഗോതബയ രജപക്സെയ്ക്ക് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതിന്റെ പിന്നാലെയാണ് വിക്രമസിംഗെയുടെ സ്ഥാനക്കയറ്റം. വോട്ടെടുപ്പിൽ 219 ൽ 134 വോട്ടുകളാണ് വിക്രമസിംഗെ നേടിയത്. ആക്ടിങ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. 2024 ഓടെ വളർച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറ് തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായ വ്യക്തിയാണ് വിക്രമസിംഗെ.