ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസായ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മൂന്നിയൂര്‍ എച്ച്എസ്എസ് സ്കൂൾ സുപ്രീം കോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് ഭരണഘടനാപരമായ കാരണങ്ങളാൽ സംസ്ഥാന സർക്കാർ വിവേചനം കാണിക്കുകയാണെന്ന് സ്കൂളിന് അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിയിലെ ആരോപണം.
മലപ്പുറം ജില്ലയിലെ പാറക്കടവ് മൂന്നിയൂര്‍ എച്ച്എസ്എസിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കി. സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ നയം വിവേചനപരമാണെന്ന് ആരോപിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിൽ 2021-22 അധ്യയന വർഷത്തെ സർക്കാർ സിലബസിൽ 71,625 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പാസായത്. ഈ വർഷം ഇത് മുക്കാല്‍ ലക്ഷം കവിഞ്ഞുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ജില്ലയിലെ ആകെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 65,035 ആണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള മറ്റ് സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സാന്നിധ്യം കൂടിയാകുമ്പോൾ ജില്ലയിലെ പല വിദ്യാർത്ഥികൾക്കും പഠനം തുടരാൻ ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്കൂൾ മാനേജർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.