യുവാവിനെ കാണാനില്ല

തൃക്കരിപ്പൂർ: മൊബൈൽ ഷോപ്പ് ജീവനക്കാരനെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പയ്യന്നൂരിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായ എളമ്പച്ചി തലിച്ചാലം സ്വദേശിയെയാണ് കാണാതായത്. തലിച്ചാലത്തെ പി. രഘുനാഥിന്റെ മകനായ കെ.വി. വിമലിനെയാണ് 25, ശനിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ നിന്നും കാണാതായത്. പയ്യന്നൂരിൽ ജോലിക്കെന്ന വ്യാജേനയാണ് യുവാവ് വീട്ടിൽ നിന്നും പുറപ്പെട്ടത്.

LatestDaily

Read Previous

കഞ്ചാവുമായി യുവാവ്  പിടിയിൽ

Read Next

ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു