കാഞ്ഞങ്ങാട്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു

കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സിക്കുന്നതിനും നീരിക്ഷിക്കുന്നതിനുമായി കാഞ്ഞങ്ങാട് മൂന്ന് സി എഫ് എല്‍ ടി സികള്‍ ഒരുങ്ങുന്നു.

കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണപ്രവൃത്തിയില്‍ പങ്കാളികളായി.

നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, സി എഫ് എല്‍ ടി സി ചാര്‍ജ്ജ് ഓഫീസര്‍ ടി.വി അനുപമ ഐ.എ.എസ് ,നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം.പി.ജാഫര്‍, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മുഹമ്മൂദ് മുറിയനാവി കൗണ്‍സിലര്‍മാരായ സവിത കുമാരി, സന്തോഷ് കുശാല്‍നഗര്‍, കെ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.

LatestDaily

Read Previous

അഴിമതി: ബാവനഗറിൽ റോഡ് ഇടിഞ്ഞു താഴ്ന്നു

Read Next

മനുഷ്യൻ മൃഗമാകുമ്പോൾ