അഴിമതി: ബാവനഗറിൽ റോഡ് ഇടിഞ്ഞു താഴ്ന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 38-ാം വാർഡിൽപ്പെട്ട ബാവനഗറിൽ നഗരസഭാ റോഡ് തകർന്നു.

ഇന്ന് രാവിലെയാണ് ബാവ നഗറിൽ നഗരസഭാ റോഡ് നിർമ്മാണത്തിലെ അപാകം മൂലം ഇടിഞ്ഞത്.നഗരസഭാ പദ്ധതിയിലുൾപ്പെടുത്തി ലക്ഷങ്ങൾ  ചെലവിട്ട് നിർമ്മിച്ച റോഡാണ് രണ്ടിടങ്ങളിലായി തകർന്നത്. നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമാണ് റോഡ് മീറ്ററുകളോളം ദൂരത്തിൽ ഭൂമിയിലേക്ക് താഴ്ന്നത്.

റോഡിലുണ്ടായ ഗർത്തത്തിന് 2 കിലോ മീറ്ററോളം താഴ്ച്ചയുണ്ട്. റോഡ് തകർന്നതോടെ ഇതു വഴിയുള്ള ഗതാഗതം സ്തംഭിച്ചു.

Read Previous

നിയമലംഘനം തുടർച്ച: കടയുടമകൾക്കെതിരെ കേസ്

Read Next

കാഞ്ഞങ്ങാട്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു