ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കുന്നതുവരെ കമ്മീഷൻ നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തങ്ങളെ യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് താക്കറെയുടെ നീക്കം.
കോടതി തീരുമാനം എടുക്കുന്നതുവരെ യഥാര്‍ഥ ശിവസേന ആരാണെന്ന കാര്യത്തില്‍ കമ്മീഷന് തീരുമാനം എടുക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
തങ്ങളെ യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഓഗസ്റ്റ് എട്ടിനകം ഇരുപാർട്ടികൾക്കും തങ്ങൾ പിന്തുണയ്ക്കുന്ന നേതാക്കളുടെ വിശദാംശങ്ങൾ നൽകാൻ കമ്മീഷൻ നിർദേശം നൽകിയിരുന്നു.