‘പാക്ക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം’;രാജ്നാഥ് സിങ്

ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബാബ അമർനാഥ് ഇന്ത്യയിലും, മാ ശരദ് ശക്തി നിയന്ത്രണ രേഖക്ക് അപ്പുറവും ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ജമ്മുവിൽ 23-ാമത് കാർഗിൽ വിജയ് ദിവസിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധിനിവേശ കശ്മീർ വിഷയത്തിൽ പാർലമെന്‍റിൽ പാസാക്കിയ പ്രമേയത്തോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“1962 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ, ലഡാക്കിലെ നമ്മുടെ പ്രദേശങ്ങൾ ചൈന പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാൻ ചോദ്യം ചെയ്യില്ല. അത് നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്നത്തെ ഇന്ത്യ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.

K editor

Read Previous

ആകാശയുടെ ആദ്യ പരിഗണനയില്‍ കൊച്ചി; ആഴ്ചയില്‍ 28 സര്‍വീസുകള്‍

Read Next

ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശിനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ