ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ആത്മീയതയാണ് ഇന്ത്യയുടെ അടിത്തറയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭക്തി ഓരോ ഇന്ത്യൻ പൗരന്‍റെയും ഞരമ്പുകളിലൂടെ ഒഴുകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് (ഇസ്‌കോണ്‍) സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദയുടെ ജീവചരിത്രമായ ‘സിങ്, ഡാന്‍സ് ആന്‍ഡ് പ്രേ, എ ബയോഗ്രഫി ഓഫ് എ.സി. ഭക്തിവേദാന്ദ സ്വാമി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യക്കാരുടെ സിരകളിലൂടെ ഭക്തി ഒഴുകുന്നു. യുവതലമുറ നമ്മുടെ വേരുകളിലേക്ക് മടങ്ങുകയും അഹിംസ, ആത്മീയത, സാർവത്രിക സാഹോദര്യം എന്നിവയുടെ പാത പിന്തുടരുകയും ചെയ്യേണ്ടത് അനിവാര്യമാണ്,” വെങ്കയ്യ നായിഡു പറഞ്ഞു.