ഗീതാകൃഷ്ണൻ : ഡിസിസി 22 വരെ സാവകാശം തേടി

ഉദുമ: ഡിസിസി ജനറൽ സിക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഗീതാകൃഷ്ണനെ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന രാജൻ പെരിയ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ  ജുലായ് 22 ബുധനാഴ്ച വരെ ഡിസിസി ഗീതയോട് സാവകാശം ചോദിച്ചു.

അപമാനിതയായ ഗീത  രാജനെതിരെ പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങി നിൽക്കുമ്പോഴാണ്,  ആദ്യം ജുലായ് 20 തിങ്കളാഴ്ച വരെ കാത്തുനിൽക്കാൻ  കാസർകോടിന്റെ  ചുമതലയുള്ള കെപിസിസി ജനറൽ സിക്രട്ടറി ജി. രതികുമാർ ആവശ്യപ്പെട്ടത്.

സാവകാശം ഇന്നലെ 20-ന് അവസാനിച്ചിരിക്കെയാണ്, പ്രശ്ന പരിഹാരത്തിന് വീണ്ടും രണ്ടു ദിവസത്തെ സാവകാശം  ജി. രതികുമാർ ആവശ്യപ്പെട്ടത്.

രാജന്റെ അപമാനത്തിൽ മനംനൊന്ത ഗീത ഡിസിസി പ്രസിഡണ്ടിനും, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും രേഖാമൂലം നൽകിയ പരാതികൾ അന്വേഷിച്ചത് ജി. രതികുമാറാണ്.

അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരൻ  രാജൻ പെരിയയാണ്.

പുറത്ത് പറയാൻ കൊള്ളാത്ത വാക്കുകൾ രാജൻ ഗീതയ്ക്കെതിരെ ഉപയോഗിച്ചതായി അധിക്ഷേപ സമയത്ത് ഗീതയോടൊപ്പമുണ്ടായിരുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന സിക്രട്ടറി മീനാക്ഷി ബാലകൃഷ്ണനും, ഡിസിസി ജനറൽ സിക്രട്ടറി ധന്യാ സുരേഷും അന്വേഷണ കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണ റിപ്പോർട്ട് രാജനെതിരെയാണ്.

രാജനെതിരെ നടപടി സ്വീകരിക്കാൻ ജി. രതികുമാർ  കെപിസിസി പ്രസിഡണ്ടിന് ശിപാർശ നൽകിയിരുന്നുവെങ്കിലും, പാർട്ടി അദ്ധ്യക്ഷൻ രാജനെതിരെ നടപടിക്ക് മുതിരാതിരുന്നപ്പോഴാണ് പോലീസിൽ പരാതി നൽകാൻ ഗീതാകൃഷ്ണൻ ഒരുങ്ങിയത്.

പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് പിന്നീട് ഗീതയെ തടഞ്ഞതും ജി. രതികുമാറാണ്.

ജുലായ് 22 ബുധനാഴ്ചവരെ താൻ കാത്തിരിക്കുമെന്നും, തീർപ്പൊന്നുമായില്ലെങ്കിൽ, 23-ന് രാവി

ലെ രാജനെതിരെ പോലീസിൽ പരാതി നൽകുമെന്നും ഗീതാകൃഷ്ണൻ ലേറ്റസ്റ്റിനോട് പറഞ്ഞു.

LatestDaily

Read Previous

നീലേശ്വരം പീഡനം: പ്രതികൾ ക്വാറന്റൈനിൽ

Read Next

മടിക്കൈയിൽ ജാതി വിലപേശൽ ചരിത്രത്തിലാദ്യം