നീലേശ്വരം പീഡനം: പ്രതികൾ ക്വാറന്റൈനിൽ

പെൺകുട്ടിയുടെ പിതാവടക്കം 4 പ്രതികൾ കോറന്റൈനിൽ

നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ പിതാവടക്കം 4 പേരെ റിമാന്റ് നടപടികൾക്ക് മുമ്പായുള്ള കോവിഡ് പരിശോധനയ്ക്കായി മലയോരത്തെ പൂടങ്കല്ല്  ഗവൺമെന്റ് ആശുപത്രിയിൽ ക്വാറന്റൈനിലാക്കി.

കർണ്ണാടക കുടക് സ്വദേശിയും, മദ്രസ്സ അധ്യാപകനുമായ പിതാവാണ് സ്വന്തം മകളെ എട്ടാംതരം മുതൽ പീഡിപ്പിക്കുകയും പലർക്കായി കാഴ്ച വെയ്ക്കുകയും ചെയ്തത്.

ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ഞായറാഴ്ച സ്വന്തം മാതുലനോടൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കേസിലെ പ്രധാന പ്രതിയായ മദ്രസ്സ അധ്യാപകൻ, ഞാണിക്കടവ് സ്വദേശിയും, ഓട്ടോ ഡ്രൈവറുമായ റിയാസ് 20, പുഞ്ചാവി പിള്ളേർ പീടികയിലെ ടി.പി. മുഹമ്മദലി, പുഞ്ചാവിയിലെ 17 കാരൻ എന്നീ നാലു പ്രതികളെ ഞായറാഴ്ച രാത്രി തന്നെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജ് അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടി പേര് വെളിപ്പെടുത്തിയ 3 പേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണോദ്യോഗസ്ഥൻ. മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ്സ അധ്യാപകനെതിരെ ബേക്കൽ പോലീസിൽ 2017ൽ  4 കേസുകളുണ്ട്. ഇവ ലൈംഗിക പീഡനക്കേസുകളാണ്.

പെൺകുട്ടിയെ പീഡിപ്പിച്ച  വ്യത്യസ്ത സംഭവങ്ങളിൽ 7 കേസുകളാണ് നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

പെൺകുട്ടിയെ കർണ്ണാടകയിൽ കൊണ്ടുപോയും ലൈംഗിക പീഡനത്തിനിരയാക്കിയതായി തെഞ്ഞിട്ടുണ്ട്. പിതാവിന്റെ ഒത്താശയോടെയാണ് ബാക്കിയുള്ള പ്രതികൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനും പങ്കുണ്ടെന്ന് സംശയമുയർന്ന സാഹചര്യത്തിൽ ഇവരെ ചോദ്യം ചെയ്തശേഷം പ്രതിപ്പട്ടികയിൽ ചേർത്തേക്കുമെന്ന് സൂചനയുണ്ട്.

നിലവിൽ പിതാവടക്കം 7 പേരുടെ വിവരങ്ങളാണ് ഇരയായ പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണോദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ രേഖപ്പെടുത്തി. പെൺകുട്ടി ഇപ്പോൾ മാതുലന്റെ സംരക്ഷണത്തിലാണ്.

അറസ്റ്റിലായ റിയാസ്, ടി.പി. മുഹമ്മദലി എന്നിവർ മുസ്്ലീം ലീഗിന്റെ സജീവ പ്രവർത്തകരാണെന്നും, പിതാവ് എസ്ഡിപിഐ പ്രവർത്തകനാണെന്നും സിപിഎം നീലേശ്വരം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു.

ലൈംഗിക പീഡനക്കേസ്സ് പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയും ബാലസംഘവും  രംഗത്തുണ്ട്. പെൺകുട്ടിയെ എട്ടാംതരം മുതൽ പിതാവ് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

തൽസമയം പെൺകുട്ടിയുടെ പിതാവ് എസ്ഡിപിഐ പ്രവർത്തകനല്ലെന്ന് എസ്ഡിപിഐയുടെ ചുമതലയുള്ള തൈക്കടപ്പുറം ഷൗക്കത്ത് ലേറ്റസ്റ്റിലറിയിച്ചു.

LatestDaily

Read Previous

പതിനാറുകാരിയെ പ്രതികൾ പീഡിപ്പിച്ചത് രണ്ടുവർഷക്കാലം

Read Next

ഗീതാകൃഷ്ണൻ : ഡിസിസി 22 വരെ സാവകാശം തേടി