ഗൽവാനിലെ ധീരയോദ്ധാക്കൾക്ക് ആദരവ്; ബൈക്ക് റാലിയുമായി ജവാന്മാർ

ലഡാക്ക്: ഗൽവാനിലെ ധീരരായ സൈനികർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം ബൈക്ക് റാലി നടത്തി. ലഡാക്കിലെ ദുർഘടമായ ചരിവുകളിലൂടെയായിരുന്നു സാഹസികയാത്ര. നോർത്തേൺ കമാൻഡിലെ ജവാൻമാരാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്.

ലേയ്ക്കടുത്തുള്ള കാരുവിൽ നിന്നാണ് റാലി ആരംഭിച്ചത്. ഷൈലോക്ക് നദിയുടെ തീരത്ത് 130 കിലോമീറ്റർ ദൂരം സഞ്ചരിച്ച് നുബ്ര താഴ്‌വരയിൽ റാലി സമാപിച്ചു. കശ്മീർ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ജവാൻമാർക്ക് ആദരമർപ്പിച്ചിരുന്നു.

വീരമൃത്യു വരിച്ച ജവാൻമാരുടെ ധീരതയും അർപ്പണബോധവും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 2020 ജൂണിൽ ഗൽവാൻ താഴ്‍വരയിൽ ഇന്ത്യൻ സൈന്യം ചൈനയുമായി ഏറ്റുമുട്ടിയിരുന്നു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

K editor

Read Previous

‘5 വർഷം വിശ്വാസം അർപ്പിച്ചതിന് നന്ദി’- രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്

Read Next

കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്ന് 4.23 ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തി