‘പാര്‍വതിക്കും അനുപമയ്ക്കും ഒപ്പം ഞാനും’; പുതിയ സിനിമയുമായി സുരേഷ് ഗോപി

പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ഭാഗമാകുന്നു. പാപ്പൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സിനിമയുടെ ഭാഗമാണ് ഞാൻ. എനിക്കറിയാം അവർ രണ്ടുപേരും ത്രില്ലടിച്ചിരിക്കുകയാണെന്ന്. സമകാലിക പ്രസക്തിയുള്ളതും ഇന്ന് ഹൈക്കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നതുമായ ഒരു വിഷയമുണ്ട്. യഥാർത്ഥ സംഭവം നടക്കുന്നതിന് മുമ്പ് എഴുതിയ കഥയാണിത് എന്നതാണ് ഏറ്റവും വലിയ വിചിത്രമായ കാര്യം,” സുരേഷ് ഗോപി പറഞ്ഞു.

ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ജൂലൈ 29ന് തിയേറ്ററുകളിലെത്തും. എബ്രഹാം മാത്യു മാത്തൻ എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. രണ്ട് ഘട്ടങ്ങളിലായി സുരേഷ് ഗോപി ഇരട്ട ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

Read Previous

‘കോണ്‍ഗ്രസ് നേതാക്കള്‍ മകളെ അപകീര്‍ത്തിപ്പെടുത്തി’; നിയമനടപടിയുമായി സ്മൃതി ഇറാനി

Read Next

സൂര്യയെ കുത്താൻ പാഞ്ഞ് കാളക്കൂറ്റൻ; ഞെട്ടി ആരാധകർ