പതിനാറുകാരിയെ പ്രതികൾ പീഡിപ്പിച്ചത് രണ്ടുവർഷക്കാലം

പടന്നക്കാട്: ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പതിനാറുകാരിയെ ഏഴംഗസംഘം ലൈംഗീക പീഡനത്തിനിരയാക്കിയത് രണ്ടുവർഷക്കാലം.

പത്താംതരം വിദ്യാർത്ഥിനിയാണ് പിതാവിന്റെയും പരിസരവാസികളായ മറ്റ് ആറുപേരുടെയും ലൈംഗീകപീഡനത്തിനിരയായത്.

ഒമ്പതാംതരം മുതൽ പിതാവും, മറ്റ് ഏഴുപേരും തന്നെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

പടന്നക്കാട് ഓട്ടോ ഓടിക്കുന്ന പുഞ്ചാവി സ്വദേശി  റിയാസാണ് പെൺകുട്ടിയെ ആദ്യം ഉപയോഗിച്ചത്. റിയാസും പെൺകുട്ടിയുടെ പിതാവും ചങ്ങാതിമാരാണ്. റിയാസ് പിന്നീട് ഇയാളുടെ ചങ്ങാതിമാരായ മറ്റ് നാലുപേർക്ക് കൂടി പെൺകുട്ടിയെ എത്തിച്ചു കൊടുത്തു. യുവാക്കളായ  നാലുപേരും ഇപ്പോൾ നീലേശ്വരം ഐപിയുടെ കസ്റ്റഡിയിലാണ്.

സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ റിയാസിന്റെ ഓട്ടോയിൽ കൊണ്ടുപോയാണ് മറ്റ് മൂന്ന് പേർക്ക് റിയാസ് പെൺകുട്ടിയെ കാഴ്ച വെച്ചത്.ഇത് പെൺകുട്ടിയുടെ പിതാവിന്റെ ഒത്താശയിലാണ്. പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് പെൺകുട്ടി.

ഏഴുപേരുടെയും തുടർച്ചയായ ലൈംഗീകപീഡനത്തെ തുടർന്ന് ഗർഭം ധരിച്ച പെൺകുട്ടിയെ ഓട്ടോഡ്രൈവർ റിയാസിന്റെ ഒത്താശയിൽ പിതാവാണ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള സ്വകാര്യാശുപത്രിയിലെത്തിച്ച് ഗർഭഛിദ്രം നടത്തിയത്. ഒരു മാസം മുമ്പാണ് ഗർഭഛിദ്രം.

പെൺകുട്ടിയുടെ മാതാവിന് ലൈംഗീക പീഡനവും, ഗർഭഛിദ്രവും നേരിട്ടറിയാമെങ്കിലും, ഭർത്താവ് എതിർത്തതിനാൽ ഭയംമൂലം പുറത്തുപറഞ്ഞില്ല.

ഭാര്യയുടെ മകൾ ഗർഭിണിയായപ്പോൾ, അതിരഹസ്യമായാണ് പിതാവ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രം നടത്തിയത്. പെൺകുട്ടിക്ക് തുണയായി ആശുപത്രിയിലുണ്ടായിരുന്നത് ഓട്ടോ ഡ്രൈവർ പുഞ്ചാവി റിയാസാണ്.

Read Previous

ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ പോലീസ് മേധാവി

Read Next

നീലേശ്വരം പീഡനം: പ്രതികൾ ക്വാറന്റൈനിൽ