സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചനം വിവാദമാകുന്നു

സ്കോട്ട്ലൻഡ് ക്രിക്കറ്റിലെ വംശീയ വിവേചനം വിവാദമാകുന്നു. മുൻ സ്കോട്ടിഷ് സ്പിന്നർ മാജിദ് ഹഖിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്കോട്ട്ലൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മാജിദ് ഹഖ്. മാജിദിനൊപ്പം മുൻ താരം കാസിം ഷെയ്ഖും ടീമിൽ വംശീയ വിവേചനം ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ചർമ്മത്തിന്‍റെ നിറം കാരണം വിവേചനം നേരിട്ടുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സ്കോട്ട്ലൻഡ് ക്രിക്കറ്റ് ഒരു സ്വതന്ത്ര ഏജൻസിയായ പ്ലാൻ 4 സ്പോർട്സിനെ ഈ വിഷയം അന്വേഷിക്കാൻ നിയോഗിച്ചു. നൂറുകണക്കിന് ആളുകളിൽ നിന്ന് ഏജൻസി മൊഴിയെടുക്കുകയും ടീമിൽ വംശീയ വിവേചനം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

K editor

Read Previous

കോവിഡ്-19 പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ്

Read Next

ഐഎസ്‌സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു