കോവിഡ്-19 പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് : കോവിഡ് -19 ന്‍റെ പുതിയ കേസുകൾ തടയുന്നതിനായി നിരീക്ഷണം വർദ്ധിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച അണുബാധയുടെ നിരക്ക് 14 ശതമാനത്തിനടുത്തെത്തി.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഇത് തടയാൻ സർക്കാർ നിർദ്ദേശം നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് ഇത് സംബന്ധിച്ച് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം, ജൂലൈ 23 ന് 260 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,83,657 പരിശോധനകൾ നടത്തിയ ശേഷം ഇന്ത്യയിൽ 20,279 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

K editor

Read Previous

‘ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണം’- രവി ശാസ്ത്രി

Read Next

സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചനം വിവാദമാകുന്നു