ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഡ്രോണുകൾ. ഖത്തർ ആഭ്യന്തര മന്ത്രാലയവും ഫിഫ വേൾഡ് കപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് കമ്മിറ്റിയുമായുള്ള കരാർ പ്രകാരം യുഎസ് ആസ്ഥാനമായുള്ള ഫോർട്ടെം ടെക്നോളജീസ് സ്റ്റേഡിയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ നേരിടാൻ ഡ്രോണുകൾ നൽകുന്നതായാണ് റിപ്പോർട്ട്.
സുരക്ഷാ ഭീഷണി നേരിടുന്ന സ്റ്റേഡിയങ്ങൾക്ക് സമീപം മറ്റ് ഡ്രോണുകൾക്ക് പകരം ഫോർട്ടെം ഡ്രോണുകൾ വിന്യസിക്കും.ഡ്രോൺ ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന ഇവ ആക്രമണത്തിനായി വരുന്ന ഡ്രോണുകളെ വേഗത്തിൽ തിരിച്ചറിയുകയും അവയെ പ്രതിരോധിക്കുകയും ചെയ്യാൻ കഴിവുള്ള, സ്വയം പ്രവർത്തിക്കുന്ന റഡാർ നിർദേശങ്ങൾക്കനുസരിച്ചുള്ള ഇന്റർസെപ്റ്റർ ഡ്രോണുകളാണ്.
ആയുധങ്ങൾ കൊണ്ട് ഉണ്ടാകാവുന്ന പരുക്കിന്റെ അപകടസാധ്യതകൾ കുറച്ച് ബിൽറ്റ്-അപ് ലൊക്കേഷനുകളിൽ ഡ്രോണുകൾ സുരക്ഷിതമായി ഇറക്കാൻ കഴിയുന്ന സംവിധാനമാണ് ഫോർടെം ഡ്രോണുകൾക്കുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.