നഞ്ചിയമ്മക്ക് പിന്തുണ നൽകി സംഗീത സംവിധായകൻ ബിജിബാൽ

നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൻ പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഗീത സംവിധായകൻ ബിജിബാൽ. നഞ്ചിയമ്മയുടെ ചിത്രം പങ്കുവച്ച് ബിജിബാൽ കുറിച്ചു, “ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്.” നഞ്ചിയമ്മയ്ക്ക് എതിരെയുള്ള ഗായകൻ ലിനുലാലിന്‍റ വിമർശനത്തോട് സിനിമയ്ക്കകത്തും പുറത്തും നിരവധി പേരാണ് പ്രതികരിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം നഞ്ചിയമ്മ പാടിയതാണോ എന്ന് ലിനു ചോദിക്കുന്നു. ഒരു മാസത്തെ സാവകാശം നൽകിയാലും നഞ്ചിയമ്മയ്ക്ക് ഒരു സാധാരണ പാട്ട് പാടാൻ കഴിയില്ലെന്നും ഈ അംഗീകാരം സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് അപമാനമാകില്ലേയെന്നും ലിനു ലാൽ ചോദിച്ചിരുന്നു.

Read Previous

അഗ്നിപഥ്; ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇതുവരെ ലഭിച്ചത് 3 ലക്ഷം അപേക്ഷകള്‍

Read Next

രാജ്യത്ത് 20279 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു