അഗ്നിപഥ്; ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇതുവരെ ലഭിച്ചത് 3 ലക്ഷം അപേക്ഷകള്‍

ന്യൂ ഡൽഹി: അഗ്നീപഥ് മിലിട്ടറി റിക്രൂട്ട്മെന്‍റ് സ്കീമിന് കീഴിൽ വെള്ളിയാഴ്ച വരെ 3.03 ലക്ഷം അപേക്ഷകളാണ് ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂലൈ രണ്ടിനാണ് ഇന്ത്യൻ നേവി ഈ സ്കീമിന് കീഴിൽ റിക്രൂട്ട്മെന്‍റ് പ്രക്രിയ ആരംഭിച്ചത്. ഇന്ത്യൻ നാവികസേനയില്‍ അഗ്‌നിവീറിന് ഇതുവരെ 3,03,328 അപേക്ഷകളാണ് ലഭിച്ചത്. ജൂലൈ 22 വരെയുള്ള കണക്കാണിത്.

അഗ്നിപഥ് പദ്ധതി പ്രകാരം 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാലു വർഷത്തേക്ക് ഉള്‍പ്പെടുത്തും, അതിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിര സേവനത്തിനായി ഉൾപ്പെടുത്തും. കര, നാവിക, വ്യോമ സേനകളിൽ കരാർ അടിസ്ഥാനത്തിൽ നാലു വർഷത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. പതിറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു പ്രധാന പരിഷ്കാരമായാണ് പുതിയ പദ്ധതിയെ കാണുന്നത്.

K editor

Read Previous

അര്‍ബുദം, പ്രമേഹ, ഹൃദ്രോഗ മരുന്നുകളുടെ വില 70% വരെ കുറഞ്ഞേക്കും

Read Next

നഞ്ചിയമ്മക്ക് പിന്തുണ നൽകി സംഗീത സംവിധായകൻ ബിജിബാൽ