ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: നീരജ് ചോപ്രയ്ക്ക് പ്രശംസയുമായി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ അഞ്ജു ബോബി ജോര്‍ജ്. 2003 മുതൽ ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഇവിടെ താനൊരു യഥാർഥ ചാമ്പ്യനാണെന്ന് നീരജ് തെളിയിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ, അഞ്ജു പറഞ്ഞു. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും നീരജിന്റെ മെഡൽ നേട്ടത്തെ കുറിച്ചായിരുന്നു അഞ്ജുവിന്റെ പരാമർശം.
“200ലധികം രാജ്യങ്ങൾ അത്ലറ്റിക്സിൽ മത്സരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടൂർണമെന്റുകളിലൊന്നാണിത്. ലോക ചാമ്പ്യൻഷിപ്പിലോ അത്ലറ്റിക്സിലോ മെഡൽ നേടുക എന്നത് വലിയ കാര്യമാണ്. നീരജ് രണ്ട് മെഡലുകൾ നേടി. ഒന്ന് ഒളിമ്പിക്സിലും പിന്നീട് ലോക ചാമ്പ്യൻഷിപ്പിലും. ഇതിലൂടെ നീരജ് ചോപ്ര എക്കാലത്തെയും മികച്ച ഇന്ത്യൻ അത്ലറ്റാണെന്ന് പറയാം” അഞ്ജു ബോബി ജോർജ് പറഞ്ഞു.