ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കാണാതായ 19 റോഡ് നിർമ്മാണ തൊഴിലാളികളിൽ ഏഴ് പേരെ ഇന്ത്യൻ വ്യോമസേന കണ്ടെത്തി. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കുരുംഗ് കുമേയിലെ നിന്നാണ് അസം സ്വദേശികളായ തൊഴിലാളികളെ കാണാതായത്. ദാമിന്‍ സര്‍ക്കിളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡ് നിര്‍മാണസൈറ്റില്‍ നിന്ന് കാണാതായ സംഘത്തിലെ ഏഴ് പേരെ വെള്ളിയാഴ്ചയാണ് സേന കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ അഞ്ചിന് ബക്രീദിനായി അസമിലേക്ക് മടങ്ങണമെന്ന ആവശ്യം കരാറുകാരൻ നിരസിച്ചപ്പോൾ മൂന്ന് ഗ്രൂപ്പുകളായി മാറിയ തൊഴിലാളികൾ വിവിധ റൂട്ടുകളിലേക്ക് ഓടിപ്പോയതായി രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. കണ്ടെത്തിയ തൊഴിലാളികൾ ഗുരുതരാവസ്ഥയിലായിരുന്നു. പലർക്കും സംസാരിക്കാനുള്ള കഴിവ് പോലും ഉണ്ടായിരുന്നില്ല. തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിച്ചിട്ടുണ്ടെന്നും അവർക്ക് വൈദ്യസഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാണാതായ തൊഴിലാളികളിൽ ഒരാളെ തിങ്കളാഴ്ച ഫുറാക്ക് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.