ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കം എറിഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് അന്വേഷണത്തിൽ 25 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
മെയ് 30ന് രാത്രി 11.45 ഓടെയാണ് ഇരുചക്രവാഹനത്തിലെത്തിയ ഒരാൾ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞത്.
എകെജി സെന്ററിന്റെ രണ്ടാം ഗേറ്റിലാണ് സംഭവം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തിയതോടെയാണ് സംഭവം വലിയ വിവാദമായത്.
രണ്ട് ഡിവൈഎസ്പിമാർ, ഒരു ഷാഡോ ടീം, സൈബർ ടീം, നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.