ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ : കോൺഗ്രസ് നിയന്ത്രണത്തിലുള്ള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനം വീതം വെക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജിക്കൊരുങ്ങി. കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡണ്ടും പിലിക്കോട് പഞ്ചായത്തംഗവുമായ നവീൻബാബുവാണ് ഡിസിസി പ്രസിഡണ്ടിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയത്.
പിലിക്കോട് സഹകരണ ബാങ്ക് പ്രസിഡണ്ട് പദവി രണ്ടര വർഷം വീതം ഏ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വീതിക്കാമെന്ന മുൻധാരണ നടപ്പാക്കാത്തതാണ് നവീൻ ബാബുവിന്റെ രാജി ഭീഷണിക്ക് കാരണം. ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനം നിലവിൽ വഹിക്കുന്നത് കോൺഗ്രസ് ഏ ഗ്രൂപ്പിലെ ഏ.വി. ചന്ദ്രനാണ്.
ഇദ്ദേഹത്തിന്റെ രണ്ടരവർഷത്തെ കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മുൻനിശ്ചയപ്രകാരം പ്രസിഡണ്ട് സ്ഥാനം ജില്ലാ ബാങ്ക് മുൻ ഡപ്യൂട്ടി മാനേജരും ഐ ഗ്രൂപ്പുകാരനുമായ മുള്ളിക്കൽ കൃഷ്ണനാണ് ലഭിക്കേണ്ടത്. മുൻധാരണ പ്രകാരമുള്ള കാലാവധിക്ക് ശേഷവും ഏ.വി. ചന്ദ്രൻ ബാങ്ക് പ്രസിഡണ്ട് സ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല.
വിഷയം ഡിസിസിയെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ഇതേത്തുടർന്നാണ് നവീൻബാബു രാജിക്കൊരുങ്ങിയത്. അതേസമയം, കാലിക്കടവിലെ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഒരു പ്രകടനം നടത്താൻ പോലും മണ്ഡലം പ്രസിഡണ്ട് നവീൻബാബു ശ്രമിച്ചിട്ടില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു.