ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: യുവഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്ത് 23, അത്മഹത്യ ചെയ്ത കേസ്സ് തേയ്ച്ചു മായ്ക്കാൻ പോലീസ് സംഘടന ഭാരവാഹികൾ ഇടപെട്ടതോടെ ഈ കേസ്സിൽ തുടക്കം മുതൽ അട്ടിമറി നടന്നതായി ഉറപ്പായി.
റഫിയാത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ 2020 മെയ് 6-ന് ഹോസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത അസ്വഭാവിക മരണക്കേസ്സിൽ നീണ്ട രണ്ടര മാസം പിന്നിട്ടിട്ടും, ഒരു പ്രതിയെപ്പോലും പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ഇന്നുവരെ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന കാര്യം ഗൗരവമുള്ളതാണ്.
ആദ്യം കേസ്സന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഹോസ്ദുർഗ്ഗ് ഐ പി, കെ. വിനോദ് ഡി വൈ എസ് പിയായി ഉദ്യാഗക്കയറ്റം ലഭിച്ച് കണ്ണൂരിലേക്ക് പോയി.
ഐപിക്ക് കീഴിൽ ഈ കേസ്സന്വേഷിച്ച് കുളമാക്കി മാറ്റിയ വനിതാ എസ് ഐ, ലീല ഹോസ്ദുർഗ്ഗ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറിപ്പോവുകയും ചെയ്തു.
ഇരു പോലീസുദ്യോഗസ്ഥർക്കും മുകളിൽ കേസ്സന്വേഷണച്ചുമതല വഹിച്ചിരുന്ന അന്നത്തെ ഡി വൈ എസ് പി, പി.കെ. സുധാകരൻ സ്ഥലം മാറി കാസർകോട് ക്രൈം ബ്രാഞ്ചിലേക്കും പോയി.
ഇപ്പോൾ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശാനുസരണം കാഞ്ഞങ്ങാട് ഡി വൈ എസ് പി, എം.പി വിനോദ് കേസ്സന്വേഷണം ഏറ്റെടുക്കുകയും, വനിതാ എസ് ഐ, “തുറക്കാൻ കഴിയൂന്നില്ലെന്ന്” പറഞ്ഞ് റഫിയാത്തിന്റെ സഹോദരന്മാർക്ക് തിരിച്ചു കൊടുത്ത യുവതിയുടെ ഐഫോൺ തിരിച്ചു വാങ്ങി, സംസ്ഥാന പോലീസിന്റെ ഫോറൻസിക് സെല്ലിൽ തുറന്നു പരിശോധിക്കാൻ അയച്ചപ്പോഴാണ്, റഫിയാത്ത് കേസ്സിന്റെ അന്വേഷണത്തിൽ പോലീസ് സംഘടനാ ഭാരവാഹികൾ ഇടപെട്ട് കേസ്സന്വേഷണം ഗതിമാറ്റാനും സത്യം മൂടി വെക്കാനുമുള്ള ഗൂഢനീക്കം നടത്തിയത്.
റഫിയാത്ത് കേസ്സിൽ അട്ടിമറി നടന്നിട്ടുണ്ടെന്നുള്ളതിന് പ്രകടമായ തെളിവാണ് വനിതാ എസ് ഐക്ക് വേണ്ടിയുള്ള പോലീസ് സംഘടനാ ഭാരവാഹികളുടെ ഇടപെടൽ എന്ന് പകൽ പോലെ പുറത്തുവന്നു കഴിഞ്ഞു.
റഫിയാത്ത് ഉപയോഗിച്ച ഐഫോൺ ഇപ്പോൾ പോലീസ് ഫോറൻസിക് സെല്ലിന്റെ കൈകളിലാണ്.
ഐഫോൺ തുറന്നാൽ റെക്കോർഡർ ഉള്ള ഫോണാണെങ്കിൽ, തീർച്ചയായും ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് റഫിയാത്തിനെ ഗൾഫിൽ നിന്ന് വിളിച്ച യുവ ഭർതൃമതിയുടെ കൂട്ടുകാരൻ ജംഷീർ യുവതിയെ ഭീഷണിപ്പെടുത്തിയ വാക്കുകൾ എന്താണെന്ന് പുറത്തു വരും. ഐഫോൺ ആയതു കൊണ്ടുതന്നെ ഫോണിൽ റെക്കോർഡർ ഇല്ലാതിരിക്കില്ല.
ജംഷീർ മാത്രമല്ല. ഇയാളുടെ വിളിക്ക് ശേഷം, ഞാൻ മരിക്കുമെന്ന് റഫിയാത്ത് പറഞ്ഞതിന് ശേഷം, ഈ ഫോണിലേക്ക് വിളിച്ച റഫിയാത്തിന്റെ കൂട്ടുകാരി ചിത്താരി കല്ലിങ്കാലിലെ ആതിരയുടെ വിളികളും, റഫിയാത്തും കുടുംബവും 13 വർഷംമായി താമസിച്ചു വരുന്ന സൗത്ത് ചിത്താരിയിലെ കൊവ്വൽ ക്വാർട്ടേഴ്സിന് മുകളിൽ താമസിച്ചു വരുന്ന കുടകു സ്വദേശി റാഹിലിന്റെ 22, വിളികളും ഈ ഫോണിൽ നിന്ന് ലഭിക്കുക തന്നെ ചെയ്യും.
ജംഷീറിന്റെയും, റാഹിലിന്റെയും, ആതിരയുടെയും വിളികൾക്കും, വാട്ട്സാപ്പ് സന്ദേശങ്ങൾക്കുമുള്ള സംസാരിക്കുന്ന തെളിവുകൾ ഐഫോൺ രേഖകളിൽ നിന്ന് ലഭിക്കുമെന്ന് തന്നെ കരുതാവുന്നതാണ്.
ഇനി ഈ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിൽ തന്നെ ഇന്ത്യൻ ശിക്ഷാ നിയമം 498 ( ആത്മഹത്യാ പ്രേരണാക്കുറ്റം), 306 (ശല്യം ചെയ്യൽ) എന്നീ വകുപ്പുകൾ ചേർത്ത് ഗൾഫിലുള്ള ജംഷീറിനെയും, റഫിയാത്തിന്റെ ഭർത്താവ് അജാനൂർ മുക്കൂട് സ്വദേശി ഇസ്മായിലിനെയും ഈ ആത്മഹത്യാ ക്കേസ്സിൽ പ്രതിപ്പട്ടികയിൽ ചേർക്കാനും അന്വേഷണ സംഘത്തിന്റെ മുന്നിൽ ഇപ്പോൾ തന്നെ തെളിവുകൾ ധാരാളമുണ്ട്.
ഈ തെളിവുകളെല്ലാം ,ബോധപൂർവ്വം മറച്ചു വെച്ചതുകൊണ്ടാണ് ആദ്യം കേസ്സന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥയും, ഉദ്യോഗസ്ഥരും കേസ്സ് ഫയൽ അടച്ചു പൂട്ടി റഫിയാത്തിന്റെ നിർദ്ധനരായ മാതാപിതാക്കളോട് പൊറുക്കാനാവാത്ത കടുംകൈ ചെയ്തു വെച്ചിട്ടുള്ളത്.
മകളുടെ മരണത്തിൽ തങ്ങൾക്ക് നീതി കിട്ടുമോയെന്നാരാഞ്ഞ് റഫിയാത്തിന്റെ പിതാവ് എൻ. അബ്ദുൾ റഫീക്കും, മാതാവ് സി.വി ഫാത്തിമയും ഇക്കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡി വൈ എസ് പി, എം. പി. വിനോദിനെ നേരിൽക്കണ്ടു.
നീതി ലഭിക്കുമെന്ന് ഡി വൈ എസ് പി തങ്ങളോട് പറഞ്ഞതായി റഫിയാത്തിന്റെ മാതാപിതാക്കൾ ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.