ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ: ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ അനധികൃതമായി നിർമിച്ച ഭാഗം പൊളിച്ചുമാറ്റാൻ സംസ്ഥാന തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്റെ ഉത്തരവ്. മുസ്ലിംലീഗ് നേതാവും ഉദുമ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന ഹമീദ് മാങ്ങാടിന്റെ പാലക്കുന്ന് പള്ളത്തിലെ സംഗമം കോംപ്ലക്‌സ്, ഭാര്യ ആമിനയുടെയും ഹമീദ് മാങ്ങാടിൻ്റെയും പേരിലുള്ള മാങ്ങാട്ടെ സംഗമം ഓഡിറ്റോറിയം എന്നി കെട്ടിടങ്ങളുടെ അനധികൃത നിർമാണമാണ് നീക്കം ചെയ്യാൻ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ ഉത്തരവ് പുറപ്പെടുവിച്ചത്.
മൂസ അങ്കക്കളരിയുടെ പരാതിയിലാണ് ഉത്തരവ്. ഹമീദ് മാങ്ങാടിന്റ കെട്ടിടത്തിൽ അനധികൃത നിർമാണം ഉദുമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് അഡ്വക്കേറ്റ് ഷുക്കൂർ മുഖനേയാണ് തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന് പരാതി നൽകിയത്. പാലക്കുന്ന് പള്ളത്തിലെ കെട്ടിടം ഒരുമാസത്തിനകവും മാങ്ങാട് ഓഡിറ്റോറിയം ഒന്നരമാസത്തിനകവും അനധികൃമായി നിർമിച്ച ഭാഗം പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവ്.
പത്തുവർഷം ഉദുമ പഞ്ചായത്തംഗമായിരുന്ന സമയത്താണ് ഹമീദ് മാങ്ങാട് ഉദ്യോഗസ്ഥരെ സ്വധീനിച്ച് ഈ കെട്ടിടങ്ങളിൽ അനധികൃത നിർമാണം നടത്തിയത്. മാങ്ങാട്ടെ സംഗമം ഓഡിറ്റോറിയത്തിന് വർഷങ്ങളായി നികുതി അടച്ചതായ രേഖകൾ ഇല്ല. ഉദുമ പഞ്ചായത്തിലെ അസ്സസ്മെൻ്റ് രജിസ്റ്ററിൽ മാങ്ങാട് സംഗമം ഓഡിറ്റോറിയം ഇല്ല എന്നും റിപ്പോർട്ടിൽ വ്യക്തമാണ്