ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: പൊന്നായും പണമായും നൂറുകോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീനെതിരെയും, എംഡി ടി. കെ. പൂക്കോയ തങ്ങൾക്കെതിരെയും പോലീസിന് ലഭിച്ച പത്തു പരാതികളിൽ പോലീസ് നിയമോപദേശം തേടി.
ലാഭവിഹിതം പ്രതീക്ഷിച്ച് ഫാഷൻ ഗോൾഡുടമകളുടെ തട്ടിപ്പിൽ കുടുങ്ങി ഇപ്പോൾ വഴിയാധാരമായ, പത്തുപേരിൽ സ്ത്രീകളടക്കമുള്ളവരാണ് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയെ നേരിൽക്കണ്ട് പരാതി സമർപ്പിച്ചത്. ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാം അന്വേഷിച്ചുതുടങ്ങിയ പരാതികളിൽ ഫാഷൻ ഗോൾഡ് ഉടമകളെ പ്രതി ചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള തെളിവുകൾ പരാതിക്കാർ നൽകിയ പരാതിയിൽ തന്നെ ധാരാളമുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമം 498 (ചതിയും വഞ്ചനയും) വകുപ്പുകൾ മാത്രം ചേർത്ത് റജിസ്റ്റർ ചെയ്യാവുന്ന പരാതികളാണ് പോലീസിന്റെ കായ്യിലുള്ളതെങ്കിലും, സർക്കാർ നിയമ വൃത്തങ്ങളിൽ നിന്നുള്ള നിയമോപദേശം കൂടി തേടിയതിന് ശേഷം എഫ്ഐആർ റജിസ്റ്റർ ചെയ്യാനാണ് പോലീസ് നീക്കം.
ചന്തേര ഐപി എസ്. നിസ്സാമിന് ലഭിച്ച പരാതികളിൽ മുഴുവൻ പരാതിക്കാരുടെയും മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. നിയമോപദേശം കൂടി ലഭിച്ചുകഴിഞ്ഞാൽ കേസ്സ് റജിസ്റ്റർ ചെയ്യും.
കേസ്സ് റജിസ്റ്റർ ചെയ്യാതിരിക്കാൻ നിയമോപദേശത്തിൽ കളികളൊന്നും ഉണ്ടാകിനിടയില്ലെന്നാണ് ഇരപ്പോഴത്തെ നിഗമനം.