മെഡിക്കൽ വിദ്യാർത്ഥികളെ ചൈനയിൽ നിന്ന് തിരികെ എത്തിക്കും; വി. മുരളീധരൻ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിലേറെയായി ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാത്ത മെഡിക്കൽ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിഷയം ചർച്ച ചെയ്തു. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ വിവിധ മാർഗങ്ങളിലൂടെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

ഇതിനായി ഇരു രാജ്യങ്ങളും ഈ വിഷയത്തിൽ പരസ്പരം ചർച്ച നടത്തുകയും പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരശേഖരണം ഇന്ത്യൻ എംബസി നടത്തുകയും ചെയ്തിരുന്നു. ഇത്തരം വിദ്യാർത്ഥികളുടെ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം ചൈനീസ് എംബസി ഇന്ത്യൻ പൗരൻമാർക്കുള്ള വിസ നയം പരിഷ്കരിക്കുകയും ജോലി പുനരാരംഭിക്കാൻ എത്തുന്ന വിദേശ പൗരൻമാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിസ അപേക്ഷകൾ സ്വീകരിക്കാൻ ചൈന ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Read Previous

എസ് എസ് സി നിയമന അഴിമതി: തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വസതിയിൽ ഇ.ഡി.റെയ്ഡ്

Read Next

‘ബന്ധം വേര്‍പിരിഞ്ഞ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി പരിഗണിക്കണം’