‘മന്ത്രിമാര്‍ക്ക് എന്തും പറയാമോ?’; ചോദ്യം വീണ്ടും സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ‘മന്ത്രിമാർക്കും ഉന്നത പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർക്കും എന്തും വിളിച്ചുപറയാമോ?’ എന്ന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. രണ്ട് വർഷം മുമ്പ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ‘ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ??’ എന്ന വിഷയം പരിശോധിച്ചിരുന്നുവെങ്കിലും അത് തീരുമാനിക്കാൻ കഴിഞ്ഞില്ല. എന്നാൽ, കേരളത്തിൽ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഹർജിക്കാരുടെ നീക്കം.

ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തെ മന്ത്രിയായിരിക്കെ എം.എം. മണി, ഉത്തര്‍പ്രദേശിലെ അസംഖാന്‍ എന്നിവർ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരായ പരാതികളിലെ വിശാലമായ നിയമപ്രശ്നം പരിശോധിച്ചിരുന്നു. അമിക്കസ് ക്യൂറി ഹരീഷ് സാൽവെ, എഫ്.എസ് നരിമാൻ, അപരാജിത സിംഗ്, അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ എന്നിവരും നിലപാട് വ്യക്തമാക്കിയിരുന്നു. പിന്നീട്, അറ്റോർണിയുടെ വാദങ്ങൾ പൂർത്തിയാക്കുന്നതിനായി 2020 ജനുവരിയിൽ കേസ് മാറ്റിവച്ചെങ്കിലും കോവിഡ്-19 ലോക്ക്ഡൗൺ കാരണം അത് മുന്നോട്ട് പോയില്ല. ജസ്റ്റിസ് അരുൺ മിശ്ര 2020 സെപ്റ്റംബറിൽ വിരമിച്ചതിനാൽ, പുതിയ ബെഞ്ച് രൂപീകരിച്ച് കേസ് കേൾക്കാൻ ഞങ്ങൾ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കും,” ഹര്‍ജിക്കാരനായ ജോസഫ് ഷൈനിന്‍റെ അഭിഭാഷകൻ കാളീശ്വരം രാജ് പറഞ്ഞു.

K editor

Read Previous

ഇന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇന്ത്യന്‍ അന്റാര്‍ട്ടിക്ക് ബില്‍ പാസാക്കി

Read Next

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു