വയോധികന്റെ മരണം : കാർ ഡ്രൈവർക്കെതിരെ കേസ്

കാലിക്കടവ് : റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ ചന്തേര പോലീസ് കാർ ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇന്നലെ പകൽ 12 മണിക്കാണ് പിലിക്കോട് പടുവളം ദേശീയപാതയിൽ 76കാരൻ കാറിടിച്ച് മരിച്ചത്.

പുത്തിലോട്ടെ പി. ചിരുകണ്ടനാണ് 79, ഇന്നലെ ദേശീയപാതയിൽ പടുവളത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വന്ന കെ.എൽ 59 ഡി 2 റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണ് ചിരുകണ്ടനെഇടിച്ച് വീഴ്ത്തിയത്.

ഇതേ വാഹനത്തിൽ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ : പത്മാവതി, സഹോദരങ്ങൾ : അപ്പു, കണ്ണൻ, ബാലകൃഷ്ണൻ, ചിരി, പരേതയായ പാറു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടും കള്ളാറും ഇടതിന് ; പള്ളിക്കരയിൽ ലീഗ്

Read Next

മലഞ്ചരക്ക് വ്യാപാരി മഞ്ജുനാഥപൈ അന്തരിച്ചു