ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: ഇക്കഴിഞ്ഞ നവംബർ 3ന് രാവിലെ സ്വന്തം വീട്ടിലെ ശുചി മുറിക്കടുത്ത് ദുരൂഹ സാഹചര്യത്തി’ൽ മരിച്ച നിലയിൽ കാണപ്പെട്ട മഞ്ഞോടിയിലെ കോൺഗ്രസ് പ്രവർത്തകൻ പാണ്ടിയിൽ വീട്ടിൽ രവീന്ദ്രന്റേത് ആത്മഹത്യയോ, കൊലപാതകമോ എന്ന കാര്യത്തിൽ നിലവിൽ കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും കൺഫ്യൂഷൻ.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ സർജന്റെ നിഗമനം കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. കഴുത്തിൽ കാണപ്പെട്ട പരിക്കും തൂങ്ങി മരിച്ചുവെന്ന് ബന്ധുക്കൾ പറയുന്ന രവീന്ദ്രൻ എവിടെ തൂങ്ങി, ആരാണ് കെട്ടഴിച്ചു കിടത്തിയത് എന്നുള്ള സംശയങ്ങൾക്കും ഇതേവരെ ഉത്തരം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അന്വേഷണ സംഘത്തിന് സംശയമുണ്ട്.
സംശയ ദൂരീകരണത്തിനായി ഇരുവരെയും നുണ പരിശോധനക്ക് വിധേയമാക്കാൻ ഉദ്ദേശമുണ്ട്. അടുത്ത ബന്ധുവിനെയും മറ്റൊരാളേയും നുണപരിശോധന നടത്താൻ അന്വേഷണസംഘം നടപടി തുടങ്ങിയതായി വിവരമുണ്ട്. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് ഇക്കഴിഞ്ഞ ജനുവരി മുതൽ ക്രൈംബ്രാഞ്ച് കണ്ണൂർ സെല്ലാണ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. കേസിൽ രവീന്ദ്രന്റെ ഭാര്യയിൽ നിന്നുൾപ്പെടെ അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.
പരിയാരം മെഡിക്കൽ കോളേജിലെ മുൻ പോലീസ് സർജൻ കൊലപാതക സാധ്യത ഭാഗികമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഇതേ തുടർന്ന് മെഡിക്കൽ ബോർഡ് സംഭവം പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധ അഭിപ്രായം തേടാനാണ് മെഡിക്കൽ ബോർഡ് തീരുമാനം പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന അഭിപ്രായമുയർന്നത്.