ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജൂലായ് 20 വരെ ഗീത കാത്തുനിൽക്കും
ഉദുമ: കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണനെതിരെയുണ്ടായ അധിക്ഷേപ സംഭവത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി ജി. രതികുമാർ ഇടപെട്ടു.
ഗീതയേയും, ഇവരെ അധിക്ഷേപിച്ച ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് രാജൻ പെരിയയേയും രമ്യതയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജി. രതികുമാർ ഇന്നലെ ഗീതാകൃഷ്ണനെ വിളിക്കുകയും, പോലീസിൽ തൽക്കാലം പരാതി നൽകരുതെന്നും ആവശ്യപ്പെട്ടു.
തൽസമയം ജി. രതികുമാർ സംഭവം അന്വേഷിക്കുകയും കെ.പി.സി.സി. പ്രസിഡണ്ടിന് നൽകിയ, രാജനെതിരായ അന്വേഷണ റിപ്പോർട്ടിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി ഗീത കൃഷ്ണൻ രതികുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും െചയ്തു.
ജൂലായ് 20 തിങ്കളാഴ്ചവരെ പരാതി പോലീസിന് നൽകരുതെന്നും, അതിനിടയിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും ജി. രതികുമാർ ഗീതാകൃഷ്ണന്‍ ഉറപ്പ് നൽകിയിട്ടുണ്ട്.
ഈ ഉറപ്പിന്റെ ബലത്തിൽ തിങ്കളാഴ്ച വരെ താൻ കാത്തു നിൽക്കുമെന്ന് ഗീതാകൃഷ്ണൻ വെളിപ്പെടുത്തി.