മുകേഷ് അംബാനിക്കുളള കേന്ദ്ര സുരക്ഷ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാരിന് തുടരാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തള്ളിയത്.

ഭീഷണിയുടെ വിശദാംശങ്ങളും അദ്ദേഹത്തിന് നൽകിയ സുരക്ഷയും ഹാജരാക്കാനും ഏത് തരത്തിലുള്ള സുരക്ഷയാണ് അംബാനിക്ക് നൽകുന്നതെന്ന് റിപ്പോർട്ട് സമർപ്പിക്കാനും ത്രിപുര ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അംബാനിക്ക് കേന്ദ്രം നൽകുന്ന സുരക്ഷയെ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് തേടിയത്. ഇതിന് പിന്നാലെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജിയും ഫയൽ ചെയ്തു.

Read Previous

പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പൃഥ്വിരാജ്

Read Next

101 രാജ്യങ്ങൾക്കും യുഎൻ സ്ഥാപനങ്ങൾക്കും ഇന്ത്യ കോവിഡ്-19 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു