കാസർകോട് ജില്ലയിൽ ആദ്യകോവിഡ് മരണം: മരിച്ചത് ഉപ്പള സ്ത്രീ

ഉപ്പള:  കാസർകോട് ജില്ലയിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു.

ഉപ്പള ഹിദായത്ത് നഗറിലെ നഫീസയാണ് 74, ഇന്നലെ രാത്രി കോവിഡ് ചികിത്സയ്ക്കിടെ  പരിയാരം  മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.

ജൂലായ്് 11നാണ്  കോവിഡ് ബാധയെത്തുടർന്ന്  നഫീസയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  കടുത്ത ശ്വാസകോശരോഗത്തിനടിമകൂടിയായിരുന്നു ഇവർ.  ഇവരുടെ കുടുംബത്തിലെ 7 അംഗങ്ങൾക്കും  കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  അണുബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.

മൃതദേഹം നാട്ടിലെത്തിച്ച് കോവിഡ് പ്രോട്ടോക്കോൾ  പ്രകാരം സംസ്ക്കരിക്കും.  ജില്ലയി ൽ മൊഗ്രാൽ പുത്തൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നുവെങ്കിലും  ഇദ്ദേഹത്തെ ജില്ലയിലെ  കൊറോണ ബാധിതരുടെ ലിസ്റ്റിൽ  ഉൾപ്പെടുത്തിയിരുന്നില്ല.  ഹുബ്ലിയിൽ കച്ചവടം നടത്തുന്ന മൊഗ്രാൽ സ്വദേശിക്ക്  രോഗം പകർന്നത് കർണ്ണാടകയിൽ നിന്നാണെന്ന്  സംശയിക്കുന്നു.

Read Previous

വിവേകപൂർണ്ണമായ സമീപനം വേണം

Read Next

ഗീതാകൃഷ്ണനെതിരായ അധിക്ഷേപം കെ.പി.സി.സി. ജനറൽ സിക്രട്ടറി ഇടപെട്ടു