യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല

ന്യൂഡൽഹി: സായുധ സേനയിൽ യുവാക്കളുടെ നിർബന്ധിത സേവനം ഉറപ്പാക്കാൻ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്കൂളുകൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നദ്ധ സംഘടനകൾ/സ്വകാര്യ സ്കൂളുകൾ / സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കാൻ കേന്ദ്ര ഗവണ്മെന്‍റ് അംഗീകാരം നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്കൂളുകൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ/സ്വകാര്യ, സംസ്ഥാന സർക്കാർ സ്കൂളുകൾ മുതലായവ സൈനിക് സ്കൂൾ സൊസൈറ്റിയുമായി കരാർ ഒപ്പിടുകയും വേണം.

ആദിവാസി മേഖലകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും സായുധ സേനാ റിക്രൂട്ട്മെന്‍റ് റാലികൾ നടത്തുന്നുണ്ടെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

K editor

Read Previous

‘പണം വാങ്ങി വഞ്ചിച്ചു’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ

Read Next

അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റ് ; അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം