‘മമത ബാനർജി പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു’ ; മാര്‍ഗരറ്റ് ആല്‍വ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് പ്രതിപക്ഷത്തിന്‍റെ സംയുക്ത വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. തൃണമൂൽ കോൺഗ്രസിന്‍റെയും മമതാ ബാനർജിയുടെയും തീരുമാനം നിരാശാജനകമാണെന്ന് ആൽവ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു മാർഗരറ്റ് ആൽവയുടെ പ്രതികരണം. ഇത് ‘വാടാബൗട്ടറി’യുടെയോ അഹംഭാവത്തിന്‍റെയോ ദേഷ്യത്തിന്‍റെയോ സമയമല്ല. ധൈര്യത്തിന്‍റെയും നേതൃത്വത്തിന്‍റെയും ഐക്യത്തിന്‍റെയും
സമയമാണിത്. ധീരതയുടെ മൂർത്തരൂപമായ മമത ബാനർജി പ്രതിപക്ഷത്തിനൊപ്പം നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ആൽവ പറഞ്ഞു.

നേരത്തെ, തൃണമൂൽ കോൺഗ്രസുമായി ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസ് എംപിമാരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം.

Read Previous

“സച്ചിക്കല്ലാതെ മറ്റാര്‍ക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുക”: ബിജു മേനോന്‍

Read Next

‘പണം വാങ്ങി വഞ്ചിച്ചു’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ