രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ സേവനം അവതരിപ്പിച്ചു. 1990 മുതൽ 2021 വരെ രാജ്യത്തെ ഓരോ താ​മ​സ മേഖലയിലെയും ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഇൻഫോഗ്രാഫിക് രൂപത്തിൽ മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും.
കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ജനസംഖ്യാ വർദ്ധനവ് ജില്ല തിരിച്ച് മനസിലാക്കാൻ പുതിയ സംവിധാനം സഹായിക്കും. ജില്ലകളെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ വർദ്ധനവ് അറിയാനുള്ള സംവിധാനം സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തെയും മൊത്തം ജനസംഖ്യയും വിദേശികളുടെയും സ്വദേശികളുടെയും എണ്ണവും കാറ്റഗറി പ്രകാരം ലഭ്യമാണ്. പുതിയ സേവനത്തോടെ, 1990 വരെയുള്ള ഓരോ വർഷത്തേയും ഡാറ്റയും പൊതുജനങ്ങൾക്ക് ലഭ്യമാകും.

K editor

Read Previous

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി

Read Next

തനിക്ക് പകരം മകൻ; പ്രഖ്യാപനവുമായി ബി.എസ് യെദ്യൂരപ്പ