ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: ഈ സാമ്പത്തിക വർഷം 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ പദ്ധതിയിടുന്നു. തുറമുഖങ്ങളിൽ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ ദൂരത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് യൂണിറ്റിന് 50 മുതൽ 80 പൈസ വർദ്ധിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുണ്ട്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ മൺസൂൺ സീസൺ ഇന്ത്യയുടെ കൽക്കരി ഉൽപാദനത്തിലും വൈദ്യുതി നിലയങ്ങളിലേക്കുള്ള വിതരണത്തിലും ഗണ്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്.