‘എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തൂ’; അഭ്യർഥിച്ച് മോദി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓരോ വീട്ടിലും ദേശീയ പതാക എന്ന ആശയം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ വീടുകളിലും ദേശീയപതാക എന്ന ലക്ഷ്യം ത്രിവർണപതാകയോടുള്ള നമ്മുടെ അടുപ്പം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയെയും ദേശീയ പതാകയെയും സ്വപ്നം കണ്ടവരുടെ ധൈര്യവും പരിശ്രമവും നാം ഓർക്കേണ്ടതുണ്ട്. അവർ സ്വപ്നം കണ്ട ഇന്ത്യയെ യാഥാർത്ഥ്യമാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുമ്പോൾ, എല്ലാ വീടുകളിലും ത്രിവർണ്ണ പതാക എന്ന ആശയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Previous

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

Read Next

സോനു സൂദിന്റെ കൈത്താങ്ങ്; ഏഴു മാസം പ്രായമുള്ള കുഞ്ഞിൽ കരൾ മാറ്റിവയ്ക്കൽ വിജയകരം