ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം

ന്യൂഡൽഹി : ജൂലൈ 22 ന് ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക 1947 ജൂലൈ 22നാണ് സ്വീകരിക്കപ്പെട്ടത്. ഈ ദിനത്തിൽ പതാകയുമായി ബന്ധപ്പെട്ട ചരിത്രം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു.

കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയ കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വപ്നം കണ്ടവരുടെ കഠിനാധ്വാനവും ധൈര്യവും നാം ഇന്ന് ഓർക്കുന്നു. അവർ സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം നാം തുടരണം.

Read Previous

ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിഎം ഓഫീസ്

Read Next

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് 4 ദിവസമായ യുപിയിലെ എക്സ്പ്രസ് വേ തകർന്നു