മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്റലിജൻസ് പരാജയം

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ പരാജയം.

സ്വർണ്ണക്കടത്തുകാരി സ്വപ്നയുമായുള്ള സൗഹൃദം അതിരുവിട്ട സാഹചര്യത്തിൽ, സസ്പെൻഷനിലായ മാറ്റി നിർത്തിയ പ്രിൻസിപ്പൽ  സിക്രട്ടറി എം ശിവശങ്കർ സിക്രട്ടറിയേറ്റ് പരസരത്ത് സ്വപ്നയ്ക്ക് വേണ്ടി ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ ഇടപെട്ടത് കസ്റ്റംസ് അന്വേഷണത്തിൽ പുറത്തു വന്നിട്ടുണ്ട്.

ശിവശങ്കറിന്റെ നിർദ്ദേശാനുസരണം സിക്രട്ടറിയേറ്റിലുള്ള ഉദ്യോഗസ്ഥൻ അരുൺകുമാറാണ് ഫ്ലാറ്റുടമയെ ഫോണിൽ വിളിച്ച് പ്രതിദിനം 3000 രൂപ വാടക നിരക്കിൽ ഫ്ലാറ്റ് ഏർപ്പാടു ചെയ്തത്.

ശിവശങ്കറിന്റെ  ഐ ടി വകുപ്പിലുള്ള ഉദ്യോഗസ്ഥൻ  അരുൺ സ്വപ്നയ്ക്ക് വേണ്ടി ഫ്ലാറ്റ് ഏർപ്പാടു ചെയ്യുമ്പോഴും, സ്വപ്ന സുരേഷിന്റെ പൂജപ്പുരയിലുള്ള വീട്ടിൽ എം ശിവശങ്കർ രാത്രി കാലസന്ദർശനം  പതിവാക്കിയിട്ടും, സിക്രട്ടറിയേറ്റിലുള്ള ഇന്റലിജൻസ വിഭാഗംഉദ്യോഗസ്ഥർ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല.

ശിവശങ്കർ 14 തവണ സ്വപ്നയോടൊപ്പം ഗൾഫിലേക്ക് പറന്നത് എന്തിനായിരുന്നുവെന്നും ഇന്റലിജൻസ് അറിഞ്ഞതുമില്ല, അന്വേഷിച്ചതുമില്ല.

തിരുവനന്തപുരത്തെ നിശാപാർട്ടികളിലും മറ്റും ഇതര വിവാഹച്ചടങ്ങുകളിലും സ്വപ്നയെ സ്വന്തം ഭാര്യയെപ്പോലെയാണ് ശിവശങ്കർ ഏറെ ക്കാലം കൊണ്ടുനടന്നത്.

മുഖ്യമന്ത്രി ഐടി വകുപ്പിന്റെ ചുമതലയേൽപ്പിച്ച പ്രിൻസിപ്പൽ സിക്രട്ടറി  ഒരു സ്ത്രീയോടൊപ്പം 4 വർഷക്കാലം സദാ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലും , യുഏഇയിൽ നിന്നുള്ള വിദേശ പൗരൻമാർ സംബന്ധിച്ച ചടങ്ങുകളിലും ശിവശങ്കറോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോഴും, സ്വപ്നയുമായി അത്രമാത്രം അടുപ്പം  സ്ഥാപിക്കാനുള്ള ശിവശങ്കറിന്റെ താൽപ്പര്യം ഇന്റലിജൻസ് അന്വേഷിച്ച് തുടക്കം മുതൽ റിപ്പോർട്ട് ചെയതിരുന്നുവെങ്കിൽ ഇന്ന് ഉയർന്നുവന്നിട്ടുള്ള  ആരോപണങ്ങളിൽ ഉൾപ്പെടാതെ  മുഖ്യമന്ത്രിക്കും, സ്പീക്കർ അടക്കമുള്ളവർക്കും,  ഇടതു മന്ത്രിസഭയ്ക്കും ധൈര്യ സമേതം  പിടിച്ചു നിൽക്കാമായിരുന്നു.

സിക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ തന്നെ ഒരു സ്ത്രീ വഴി മന്ത്രിസഭയ്ക്കുണ്ടാക്കിയ കളങ്കത്തിന് ഒരു പരിധിവരെ മുഖ്യമന്ത്രിയുടെ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.

LatestDaily

Read Previous

കരിവെള്ളൂര്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച

Read Next

കെഎസ്ടിപി വക സൗജന്യ വാട്ടർ സ്പ്രേ….