ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിനെ മാറ്റി

ചന്തേര ഇൻസ്പെക്ടർ കെ.പി. നാരായണൻ ഹൊസ്ദുർഗ്ഗിൽ

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനിനെ കാഞ്ഞങ്ങാട്ട് നിന്ന് മാറ്റി വളപട്ടണത്ത് ഇൻസ്പെക്ടറായി നിയമിച്ചു. കെ.പി. ഷൈൻ ഹൊസ്ദുർഗ്ഗിൽ ചുമതലയേറ്റത് 2021 ആഗസ്റ്റിലാണ്. 2022 ആഗസ്റ്റിൽ ഒരു വർഷം സേവനം പൂർത്തിയാകും മുമ്പാണ് ഷൈനിനെ ഹൊസ്ദുർഗ്ഗിൽ നിന്ന് കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറ്റിയത്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണനെ രണ്ടാഴ്ച മുമ്പ് കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ ഐപി,. കെ.പി. ഷൈനിനെ യാതൊരു ആരോപണവുമില്ലാതെ സ്ഥലം മാറ്റിയത്. ചന്തേര ഐ.പി. കെ.പി. നാരായണനെ ഒരുമാസം മുമ്പ് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കെ.പി. നാരായണൻ നിർദ്ദിഷ്ട  സ്റ്റേഷനിൽ ചുമതല ഏറ്റെടുക്കും മുമ്പ് വീണ്ടും ചന്തേരയിൽ തന്നെ നിയമിച്ച സംഭവവും നടന്നു.

അമ്പലത്തറ ഐ.പി. രഞ്ജിത്ത് രവീന്ദ്രനെ ചിറ്റാരിക്കാൽ ഐ.പി.യായി സ്ഥലം മാറ്റിയിട്ടുണ്ട്. പോലീസ് ഓഫീസർമാരെ അതാതു സ്റ്റേഷനുകളിൽ നിയമിച്ചാൽ ഡിപ്പാർട്ട്മെന്റിന് ചീത്തപ്പേരൊന്നും ഉണ്ടാക്കിയില്ലെങ്കിൽ, മൂന്നുവർഷക്കാലമാണ് ഒരു സ്റ്റേഷനിൽ നിയമനം നൽകി വരുന്നത്. ഇതിെനല്ലാം വിരുദ്ധമായാണ് കാസർകോട് ജില്ലയിൽ ഐ.പി.മാരെ ജില്ല മാറി ഇപ്പോൾ സ്ഥലം മാറ്റിയിട്ടുള്ളത്.

LatestDaily

Read Previous

ആദർശിന്റെ ആത്മഹത്യ: സുഹൃത്തിന്റെ വഞ്ചന മൂലം

Read Next

രണ്ട് പോക്സോ കേസുകളിൽ 3 പേർ അറസ്റ്റിൽ