ആദർശിന്റെ ആത്മഹത്യ: സുഹൃത്തിന്റെ വഞ്ചന മൂലം

നീലേശ്വരം : നീലേശ്വരം സീനെറ്റ് കേബിൾ നെറ്റ്്വർക്ക് മുൻ എം.ഡി പുതുക്കൈ ചേടീറോഡിലെ ബി. ആദർശിന്റെ 47, ആത്മഹത്യയ്ക്ക് കാരണം വിശ്വസിച്ച  സുഹൃത്തിന്റെ വഞ്ചന. നീലേശ്വരം സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് കൊടുത്ത ആദർശിനെ സുഹൃത്ത് വഞ്ചിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ആദർശ് നീലേശ്വരം തട്ടാച്ചേരിയിലെ സുഹൃത്തിന് വേണ്ടി ബാങ്കിൽ നിന്നും 8 ലക്ഷം രൂപ വായ്പയെടുത്തത്.

സുഹൃത്തിന് ഗൾഫിൽ പോകാൻ സഹായമെന്ന നിലയിലാണ് വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാമെന്ന ഉറപ്പിലാണ് ആദർശ് ലക്ഷങ്ങൾ കടമെടുത്ത് ഉറ്റസുഹൃത്തിന് വേണ്ടി ത്യാഗം ചെയ്തത്. സുഹൃത്തിന്റെ ഗൾഫ് യാത്ര മുടങ്ങിയതോടെ ബാങ്കിലെ തിരിച്ചടവ് മുടങ്ങി. വായ്പാ തുകയുടെ പലിശയ്ക്ക് മേൽ പലിശ പെരുകുകയും കടസംഖ്യ വർധിച്ചതോടെ ബാങ്ക് വായ്പാ തുക തിരിച്ചുപിടിക്കാൻ നിയമ നടപടിയാരംഭിച്ചു.

ചേടീറോഡിലെ സ്വന്തം വീടും സ്ഥലവും പണയം വെച്ചാണ് ആദർശ് സുഹൃത്തിന് വായ്പ സംഘടിപ്പിച്ചു നൽകിയത്. സുഹൃത്തിന്റെ ചതി മൂലം കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് ഇദ്ദേഹത്തെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.

LatestDaily

Read Previous

പ്രതീഷിന്റെ പണം ചിതറിയത് കർണ്ണാടകയിലെ ചീട്ടുകളി കേന്ദ്രത്തിൽ

Read Next

ഹൊസ്ദുർഗ്ഗ് ഇൻസ്പെക്ടർ കെ.പി. ഷൈനിനെ മാറ്റി