ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി : ബിസിസിഐ കേസിൽ പുതിയ അമിക്കസ് ക്യൂറിയെ നിയമിച്ച് സുപ്രീം കോടതി. ബിസിസിഐ കേസിൽ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗിനെയാണ് നിയമിച്ചത്.
അമിക്കസ് ക്യൂറി പി എസ് നരസിംഹം സുപ്രീം കോടതി ജഡ്ജിയായതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഭാരവാഹികളുടെ കാലാവധി സംബന്ധിച്ച് ബിസിസിഐ ഭരണഘടനയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി ഓഗസ്റ്റ് 28ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്കും, സെക്രട്ടറി ജയ് ഷായ്ക്കും ആ പദവിയിൽ തുടരാൻ കഴിയുന്ന തരത്തിൽ ഭേദഗതിക്കാണ് ബിസിസിഐയുടെ ശ്രമം. തുടർച്ചയായി ആറ് വർഷം ഭാരവാഹികളായവർക്ക് മൂന്ന് വർഷം പദവി നൽകരുതെന്ന് ജസ്റ്റിസ് ആർ എം ലോധ സമിതി ശുപാർശ നൽകിയിരുന്നു. ഈ ശുപാർശ പ്രകാരം രൂപീകരിച്ച ഭരണഘടനാ വ്യവസ്ഥ റദ്ദാക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.