താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

അജാനൂർ:  കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മഴ കനത്തതോടെ ഹൊസ്ദുർഗ്ഗ്  താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ് വെള്ളത്തിനടിയിൽപ്പെട്ടു.

അജാനൂർ പഞ്ചായത്തിന്റെ തീരദേശമേഖലയും,  കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കൻ മേഖലയും  ഇന്ന് നേരം പുലരുമ്പോഴേക്കും വെള്ളത്തിനടിയിൽ അമർന്നു പോയിരുന്നു.

ഇന്നും അണമുറിയാതെ മഴ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഴവെള്ളം വീടുകൾക്കകത്ത്  കയറിയാൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരും.

ഇന്നുച്ചയക്കും  കാഞ്ഞങ്ങാട് മഴ തുടരുകയാണ്.

Read Previous

സപ്ലൈകോ ഓൺലൈൻ വിതരണം ഓ​ഗസ്റ്റ് മുതൽ

Read Next

ഗതാഗതനിയന്ത്രണത്തിൽ അവ്യക്തത