ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂ ഡൽഹി: ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പള്ളിയും പരിസരവും അളന്ന് ചിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി സെൻട്രൽ വഖഫ് ബോർഡ് സമർപ്പിച്ച ഹർജികൾ ആണ് അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. മഥുര കോടതിയാണ് ഹർജി പരിഗണിക്കുക. ഹർജി ഓഗസ്റ്റ് 16ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
മഥുരയിലെ സിവിൽ സീനിയർ ഡിവിഷണൽ ജഡ്ജിയോട് സര്‍വേ ആവശ്യപ്പെട്ടുള്ള അപേക്ഷയും സ്യൂട്ടിലെ എതിര്‍പ്പുകളും മൂന്ന് മാസത്തിനകം തീർപ്പാക്കാൻ അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ പകർപ്പ് ബുധനാഴ്ച പ്രാദേശിക കോടതിയിൽ സമർപ്പിച്ചിരുന്നു.