ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നാലു ദിവസം മുൻപ് മാലോം വള്ളിക്കടവിൽ മരിച്ച അഥിതി തൊഴിലാളിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ അഴുകിയ നിലയിൽ.
പശ്ചിമ ബംഗാൾ സ്വദേശി യായ സമരേഷ് കർണ്ണകാറിന്റെ മൃത ദേഹമാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ അഴുകി ദുർഗന്ധം വമിക്കുന്ന തരത്തിൽ എത്തിയത്.
ഈമാസം പത്തിന് രാവിലെയാണ് മലയോര ഹൈവേ നിർമ്മാണ ജോലികൾക്കായി എത്തിയ പശ്ചിമബംഗാൾ സ്വദേശിയായ സമരേഷ് കർണ്ണാകറിനെ വള്ളികടവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
പ്രാഥമിക നടപടികൾക്ക് ശേഷം കോവിഡ് പരിശോധന ഉൾപ്പെടെ യുള്ള കാര്യങ്ങൾക്കായി വെള്ളരി ക്കുണ്ട് പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃത ദേഹമാണ് അഴുകി ദുർഗന്ധം പരത്തിയത്.
ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫ്രീസറി ലായിരുന്നു അതിഥി തൊഴിലാളി യായ സമരേഷ് കർണ്ണാകറിന്റെ മൃത ദേഹം സൂക്ഷിച്ചിരുന്നത്.
കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ സഹചര്യത്തിൽ വെള്ളരിക്കുണ്ട് എസ്. ഐ. ശ്രീദാസ് സമരേഷ് കർണ്ണാ കറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾപൂർത്തി യാക്കാനായി ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃത ദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
പോലീസിനെ സഹായിക്കാൻ മാലോത്തു നിന്നും എത്തിയ പൊതു പ്രവർത്തകർ ഡി. എം. ഒ. ഉൾപ്പെടെ ഉള്ള വരോട് കാര്യങ്ങൾ തിരക്കിയപ്പോൾ മോർച്ചറി യിൽ വൈദ്യുതി ഇല്ലായിരുന്നു വെന്ന മറുപടിയാണ് ലഭിച്ചത്.
അന്യ സംസ്ഥാന തൊഴിലാളിയെ അഥിതി തൊഴിലാളി എന്ന് വിളി പ്പേരും ഇവർക്കായി ഒട്ടേറെ ക്ഷേമ കാര്യങ്ങളും നടപ്പിലാക്കിയ സംസ്ഥാനത്താണ് പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃത ദേഹത്തോട് ജില്ലാ ആശുപത്രി അധികൃതർ അനാദരവ് കാട്ടിയിരിക്കുന്നത്.
പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു പോസ്റ്റു മോർട്ടം നടത്തേണ്ടി യിരുന്നത്. ഇതിനായി ഒരുദിവസം മൃതദേഹം സൂക്ഷിക്കണമായിരുന്നു.
ജില്ലാ ആശുപത്രി യിലെ മോർച്ചറി യിൽ കരണ്ട് ഇല്ലാത്തതിനാൽ വെള്ളരിക്കുണ്ട് എസ്. ഐ. ശ്രീദാസ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശിപത്രികളെ സമീപിച്ചെങ്കിലും ആരും അഴുകിയ മൃതദേഹം സൂക്ഷിക്കാൻ തയ്യാറായില്ല.
പിന്നീട് തുക്കരിപ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം മോർച്ചറി വരാന്തയിലാണ് കിടത്തിയത്.
ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം സമരേഷ് കർണ്ണാ കറിന്റെ മൃതദേഹം പരിയാരം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം അഴുകിയ സംഭവത്തിൽ മൃതദേഹത്തോട് അനാദരവ് കാണിച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച് യുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിലേക് ഇരച്ചുകയറിയ പ്രവർത്തകർ ഡി.എം.ഒ യുടെ ചേംബറിന് പുറത്ത് കുത്തിയിരുന്നു.
പ്രതിഷേധം തുടർന്നപ്പോൾ ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക് കൊണ്ടുപോകുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ, സത്യനാഥൻ.പി.വി, ഇസ്മയിൽ ചിത്താരി, രാജേഷ് തമ്പാൻ, മാർട്ടിൻ മാലോം, അനൂപ് കല്ല്യോട്ട്, രാഹുൽ രാംനഗർ നിതീഷ് കടയങ്ങൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.