നിരോധിത പാന്‍മസാലയുമായി യുവാവ് വീണ്ടും പിടിയിൽ

ചെറുവത്തൂര്‍   : നിരോധിത പാന്‍ മസാല ഉല്പന്നങ്ങളുമായി മാടക്കാല്‍ സ്വദേശിയായ എം.കെ മുനീറിനെ 35, ചന്തേര സബ്ബ് ഇന്‍സ്‌പെക്റ്റര്‍ എം.വി.ശ്രീദാസിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

ഉടുമ്പുന്തല കണ്ണങ്കൈ വായനശാലയ്ക്ക് സമീപത്താണ് പാന്‍ മസാല ഉല്പന്നങ്ങളുമായി മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐയെ കൂടാതെ സുധീഷ് പി.പി., ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.

പയ്യന്നൂരിലുള്ള മൊത്തവിതരണക്കാരനില്‍ നിന്നും ഇവ ശേഖരിച്ച് തൃക്കരിപ്പൂര്‍, വലിയ പറമ്പ മാടക്കാല്‍, പടന്ന എന്നിവിടങ്ങളില്‍ എത്തിച്ച് ഇട നിലക്കാരെ വിതരണം നടത്തിക്കൊണ്ടിരുന്നതില്‍ പ്രധാന കണ്ണിയാണ് മുനീര്‍.

രണ്ട് മാസം മുമ്പ് മുനീറിനെ നടക്കാവില്‍ വെച്ച് ഒരു ചാക്ക് പാന്‍ മസാല ഉല്പന്നങ്ങളുമായി പോലീസ് പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരിക്കല്‍ കേസിലകപ്പെട്ട് നിയമ നടപടികള്‍ക്ക് വിധേയനായിട്ടും ഒട്ടും കൂസാതെ നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രതികൾക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്താനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്.

LatestDaily

Read Previous

കഞ്ചാവുമായി യുവാവ് പിടിയിൽ

Read Next

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്താന് ചരിത്ര ജയം