നീലേശ്വരം : സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് യുവാവ് ജീവനൊടുക്കി. പുതുക്കെ ചേടീറോഡിലെ ടി.വി. ബാലന്റെ മകനും നീലേശ്വരത്തെ സ്വകാര്യ കേബിൾ നെറ്റ്്വർക്ക് സ്ഥാപനമായ സീ നെറ്റിന്റെ സ്ഥാപകനുമായ ബി. ആദർശാണ് 47, സാമ്പത്തികപരാധീനതയെത്തുടർന്ന് ജീവനൊടുക്കിയത്.
സ്വന്തം വീട്ടിനുള്ളിലെ മുറിക്കുള്ളിലാണ് ആദർശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരത്തെ സ്വകാര്യ കേബിൾ നെറ്റ്്വർക്കായ സീ നെറ്റിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ആ ദർശ് സ്ഥാപനത്തിൽ നിന്നും ഒഴിവായ ശേഷം കുറച്ചുകാലം സ്വന്തമായി സ്റ്റുഡിയോ നടത്തിയിരുന്നു. ഭാര്യ : രേഷ്മ. മക്കൾ : ആര്യലക്ഷ്മി, രമേഷ്